2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

             ഒരു നഗരപ്രദക്ഷിണം

അന്ന് ഞായറാഴ്ച ആയതിനാല്‍ മറ്റു ദിവസങ്ങളിലെ പോലെ തന്നെ എനിക്ക് പ്രത്യേകിച്ച് ഒരു പണിയും ഉണ്ടായിരുന്നില്ല. തലേന്ന് ഫേസ്ബുക്കില്‍ അപ്പലോഡ് ചെയ്ത ഫോട്ടോയ്ക്ക് ഫോണ് വിളിച്ചു പറഞ്ഞിട്ട് പോലും ആരും ലൈക്‌ ചെയ്യുനില്ല അതുകൊണ്ട് ഫേസ്ബുക്ക്‌ തുറക്കാനും ഒരു മടി എന്തുചെയ്യും എന്ന് ആലോചിച്ച് വിഷമിച്ച് വീട്ടിലെ കപ്പലണ്ടി മുഴുവന്‍ തിന്നു തീര്‍ക്കുനതിനിടയില്‍ ആണ് അരുണ്‍ ദേവ് “ വൈകീട്ട് എന്താ പരിപാടി” എന്ന് ചോദിച്ചു വിളിക്കുനത്. ഒന്നുമില്ല അളിയാ എന്ന് ഞാന്‍ പറഞ്ഞു “ എന്നാ പിന്നെ നമുക്ക് ഇന്നൊരു നഗരപ്രദക്ഷിണം ആയാലോ “ പിന്നെന്താ തീര്‍ച്ചയായിട്ടും എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ എന്നോട് കുറുപ്പം റോഡില്‍ ഇറങ്ങി നിക്കാന്‍ പറഞ്ഞിട്ട് ആശാന്‍ ഫോണ് വെച്ചു
ഞാന്‍ കുറുപ്പം റോഡില്‍ ബസ്‌ ഇറങ്ങ്യ്യപ്പോള്‍ സമയം ഏകദേശം 5.30 കഴിഞ്ഞിരുന്നു. പുള്ളിക്കാരന്‍ എത്താന്‍ ഇനിയും പതിനഞ്ചു മിനിട്ട് കൂടി കഴിയണം. സ്വരാജ് റൌണ്ട് ക്രോസ് ചെയ്ത് തേക്കിന്‍കാട് മൈതാനിയിലെ ഗണപതി കോവിലില്‍ വനങ്ങിയത്തിനു ശേഷം ഒരു ആലമര ചുവടില്‍ ഞാന്‍ ഇരിപ്പ് ഉറപ്പിച്ചു. വടക്കുംനാഥനെ ദര്‍ശിക്കാന്‍ എത്തിയവര്‍, കാരുണ്യ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍, കൈനോട്ടക്കാര്‍,പുസ്തക കച്ചവടക്കാര്‍, എന്നുവേണ്ട വാണിജ്യാടിസ്ഥാനത്തില്‍ താല്‍കാലിക ശാരീരിക സുഖം തരാന്‍ തയ്യാറുള്ളവര്‍ വരെ എന്റെ മുന്നിലൂടെ കടന്നു പോയി.
മണി 5.57 ആയപ്പോള്‍ 220 സി സി engine ശേഷിയുള്ള ചുവപ്പ് നിറമുള്ള pulsar ല്‍ അവന്‍ വരുന്നത് ഞാന്‍ കണ്ടു. 50 മീറ്ര്‍ അകലെ എന്നെ കണ്ടതും അവന്‍ ഹെഡ് ലൈറ്റ് മിന്നിച് കാണിച്ച് സാന്നിധ്യം തെളിയിച്ചു.
 “ കുറ്റിയന്കാവ് സാംബിലാണ് ഇന്ന്...... അങ്ങോട്ടാ പെടച്ചാലോ ” ഈ ചോദ്യം ചോദിച്ചാണ് അവന്‍ വണ്ടി ഓഫക്കിയത്. ഞാന്‍ പറഞ്ഞു “ വേണ്ടടാ വെടി സംബന്ധമായ ഒരു പരിപാടിയും എനിക്ക് ഇഷ്ടമല്ല നമുക്ക് ഈ സിറ്റിലാ കറങ്ങാം”. എന്നാ പിന്നെ ആയികോട്ടെ എന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര ആരംഭിച്ചു. ബൈക്ക് ഓടിക്കുമ്പോള്‍ പാട്ട് പാടുന്നത് കോളേജ് കാലം മുതല്‍ക്കേ അരുണ് ദേവിന്റെ ശീലമാണ് . റൌണ്ടില്‍ കേറിയതോടെ ആശാന്‍ പാട്ട് തുടങ്ങി വയലാര്‍ - ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ഗഗനം സ്റൈല്‍  വരെ ടൌണ്‍ ട്രഫ്ഫിക്കിനിടയിലുള്ള ഞങ്ങളുടെ ബൈക്ക് യാത്രയില്‍ പ്രതിധ്വനിച്ചു
രാഷ്ട്രപിതാവിന്റെ പേരുള്ള റോഡിലേക്ക് തിരിഞ്ഞതും വലതു വശത്തുള്ള മൊബൈല്‍ ഷോപ്പില്‍ ഇടതു വശം പൂര്‍ണമായും പൊതുജനങ്ങള്‍ക്കു കാഴ്ചക്ക് ഉതകുന്ന രീതിയില്‍ വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു . വസ്ത്രധാരണത്തില്‍ ഇത്രയും ഉദാരത കാണിച്ച അവളെ കണ്ടില്ല എന്ന് നടിക്കാന്‍ എനിക്ക് കഴിഞ്ഞില്ല . ഈ കാഴ്ച അവന്‍ കണ്ടു കാണുമോ എന്ന് ചോദിക്കാനായി നാക്കെടുത്തതും ഞങ്ങളുടെ വാഹനം ഒരു ഓട്ടോയുടെ പുറകില്‍ ചെറിയ തോതില്‍ ഒന്ന് മുട്ടി . ഓട്ടോക്കാരന്‍ തിരിഞ്ഞു നിന്ന് തികച്ചും നാഗരിക ഭാഷയില്‍ ഒരു അശ്ലീല പദം ഉരുവിട്ടപ്പോള്‍ എനിക്ക് ഉറപ്പായി  അവനും ആ കാഴ്ചയും തമ്മിലുള്ള ബന്ധമാണ് ഈ ഇടിയിലും പിന്നീടുള്ള തെറിയിലും കലാശിച്ചത്
വണ്ടി വീണ്ടും മുന്നോട്ട് ചലിച്ചു തുടങ്ങി .പടിഞ്ഞാറെ കോട്ടയില്‍ നിന്നും പൂങ്കുന്നം റോഡിലേക്ക് കടന്നതും, ഒരു മസാല ദോശ കഴിച്ചാലോ എന്നാ ആശയം അവന്റെ മനസ്സില്‍ ഉദിച്ചു. അവന്റെ ഇത്തരമുള്ള ആശയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കുന്നത് എന്റെ പതിവാണ്. തൃശൂരില്‍ ഹോട്ടല്‍ ഭാരത് ആണ് മസാലദോശയുടെ തലതൊട്ടപ്പന്‍. പിന്നെ ഒന്നും ചിന്തിച്ചില്ല വണ്ടി നേരെ ഹോട്ടല്‍ ഭാരത് ലക്‌ഷ്യം വെച്ച് കുതിച്ചു പാഞ്ഞു
പൂങ്കുന്നം റെയില്‍വേ മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ അരുണ്‍ ദേവ് അവന്റെ ഫേസ്ബുക്കിലേ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയെ പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു കാലിക്കറ്റ്‌ സര്‍വകലാശാലയുടെ സപ്ളിമെന്ററി ഫോര്‍മുകള്‍ കൊടുത്ത് ഏല്പിച്ചിരുന്ന നെഹ്‌റു സര്‍വീസ് സെന്‍റെര്‍ എത്തിയപ്പോള്‍ ഞങ്ങള്‍ പെട്ടന്ന് നിശബ്ദരായി . പോയ വര്‍ഷങ്ങളുടെ ചുടല പറമ്പിലേക്ക് ഓര്‍മ്മകള്‍ കടന്നു പോയി . അനവധി സപ്പ്‌ളിമേനടരി ഫോര്‍മുകള്‍ കണ്ണീരില്‍ ചാലിച് പൂരിപിച് അയച്ച ആ പുണ്യ സ്ഥലം കണ്ടപ്പോള്‍ തോല്‍വികളില്‍ എന്നും കൂട്ടായി നിന്ന ചില സുഹൃത്തുക്കളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഹോട്ടല്‍ ഭാരത് എത്തിയപ്പോള്‍ സമയം 7.30 കഴിഞ്ഞിരുന്നു. എപ്പോഴും തിരക്കൊഴിയാത്ത രണ്ടേ രണ്ടു സ്ഥലങ്ങളെ ഞാന്‍ കണ്ടിട്ടുള്ളു ഒന്ന് ഗുരുവായൂര്‍ അമ്പലം രണ്ടു ഈ ഭാരത് ഹോട്ടല്‍ . മസാല ദോശ ഒരു അത്ഭുതമായി തോന്നിയത് ഇവിടെ നിന്നും കഴിച്ചതിനു ശേഷമാണ്. ഇവിടുത്തെ ദോശക്കല്ല് ലേലം വെയ്ക്കുവണേല്‍ കാശ് എത്ര ചെലവായാലും വേണ്ടില്ല വാങ്ങാന്‍ ഞാനും അവനും തയ്യാര്‍. മസാല ദോശ കഴിക്കുന്നതിനിടയില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍ പദ്മരാജന്‍ സാറിന്റെ സിനിമകളെ പറ്റിയാണ് തൂവാനതുമ്പികളില്‍ തുടങ്ങി ഇന്നലെ ,കള്ളന്‍ പവിത്രന്നും ശേഷം ഞങ്ങളുടെ സംഭാഷണം                രതിനിര്‍വേദത്തിലെതിയപ്പോള്‍ മുന്നില്‍ ഇരുന്ന് ചപ്പാത്തി കഴിക്കുകയായിരുന്ന ചേച്ചി ഒരു കാരണവും ഇലാതെ ചപ്പാത്തിയും കറിയും എല്ലാം ബാക്കി വെച്ച് എഴുന്നേറ്റ് പോയി.  
ഭാരതിലെ സേവ കഴിഞ്ഞ് ഇറങ്ങിയപ്പോ സമയം 8 മണി . ഇനി എന്നെ വീട്ടില്‍ കൊണ്ടാക്കി തരുക എന്ന ഉത്തരവാദിത്തം കൂടി ഉണ്ട് അരുണ്‍ ദേവിനു ആയതിനാല്‍ ഹോട്ടല്‍ ബില്‍ കൊടുത്ത് വെള്ള ചായം പൂശിയ ജീരക മിട്ടായി കൌണ്ടറില്‍ നിന്നും വാരി തിനതിനു ശേഷം ഞങ്ങള്‍ യാത്ര ആരംഭിച്ചു
8.15 ആയപ്പോള്‍ എന്റെ വീടിന്റെ ഗേറ്റിനു മുന്‍പില്‍ അവന്‍ വണ്ടി നിര്‍ത്തി. ഇന്ന് നടത്തിയ നഗരസവാരിയിലെ പ്രസക്ത ഭാഗങ്ങള്‍ ഒന്ന് കൂടി അയവിറക്കിയത്തിനു ശേഷം പോകാന്‍ നേരം അവന്‍ ഗുഡ് നൈറ്റ്‌ നൊപ്പം ചേര്‍ത്ത് പറഞ്ഞു “മ്മടെ തൃശ്ശൂര് അതൊരു സംഭവം തന്നെയാട്ട”